ഐഡിബിഐ ബാങ്ക് 2,000 പേരെ നിയമിക്കും

Posted on: 24 Mar 2013മുംബൈ: പൊതുമേഖലാ പുതുതലമുറ ബാങ്കായ ഐഡിബിഐ 2013-14 സാമ്പത്തിക വര്‍ഷം 150 ശാഖകള്‍ പുതുതായി തുറക്കുകയും 2,000 പേരെ നിയമിക്കുകയും ചെയ്യും. പുതുതായി നിയമിക്കുന്ന 2,000 പേരില്‍ 1,500 പേരെ പുതിയ ശാഖകളിലേക്കായിരിക്കും നിയോഗിക്കുക. കൊഴിഞ്ഞുപോകുന്നവരുടെ തസ്തികകള്‍ നികത്താനാണ് 500 പേരെ നിയമിക്കുന്നത്.

പുതുതലമുറ ബാങ്കായതിനാല്‍ റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം വളരെ വിരളമാണെന്ന് ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍കെ.ബന്‍സാല്‍ പറഞ്ഞു. 30 വയസ്സാണ് ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ ശരാശരി പ്രായം. ഇന്ത്യയിലെ മറ്റേതൊരു ബാങ്കിനെക്കാള്‍ ചെറുപ്പക്കാര്‍ കൂടുതലാകാന്‍ ഇത് സഹായിക്കുന്നു. 5-6 ശതമാനമാണ് കൊഴിഞ്ഞുപോക്ക്. മറ്റു പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇതു കൂടുതലാണ്. എന്നാല്‍ , കോണ്‍ട്രാക്ട് ജീവനക്കാര്‍ കൂടുതലായതിനാലാണ് കൊഴിഞ്ഞുപോക്ക് കൂടുന്നത്.

ബാങ്കിന് നിലവില്‍ 1050 ശാഖകളാണ് ഉള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ 150 എണ്ണം കൂടി മൊത്തം ശാഖകളുടെ എണ്ണം 1,200 ആകും.

Tags: IDBI Bank to hire 2000 people next fiscal
»  News in this Section