ഗോഎയര്‍ വിദേശ വിമാനക്കമ്പനിക്ക് ഓഹരി വില്‍ക്കാനില്ല

Posted on: 29 Jan 2013ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ലൈന്‍സ് (ഗോഎയര്‍ ) വിദേശ വിമാനക്കമ്പനികള്‍ക്ക് ഓഹരി വില്‍ക്കാനില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ജിയോ ഡി റോണി പറഞ്ഞു. പടിപടിയായി വളരാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് അതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 40 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,600 കോടിയായിരുന്നു. 2010-11ല്‍ 60.05 കോടിയുടെ ലാഭത്തിലായിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷം 133.72 കോടി രൂപയുടെ നഷ്ടത്തിലേക്ക് വീണിരുന്നു. എന്നാല്‍ , ഈ വര്‍ഷം ലാഭത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

2014 ജൂലായോടെ എട്ടു വിമാനങ്ങള്‍ കൂടി ചേര്‍ക്കും. നിലവില്‍ 13 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 2020 ഓടെ ഇത് 92 ആക്കി ഉയര്‍ത്തുമെന്നും വാഡിയ ഗ്രൂപ്പ് കമ്പനിയായ ഗോഎയറിന്റെ സിഇഒ പറഞ്ഞു.

Tags: GoAir not to sell stake to overseas carriers
»  News in this Section