ജാഗ്വര്‍ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങി

Posted on: 21 Jan 2013മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ , ഇന്ത്യയില്‍ ജാഗ്വര്‍ കാറുകളുടെ ഉത്പാദനം തുടങ്ങി. പുണെയിലെ പ്ലാന്റില്‍നിന്നാണ് ജാഗ്വര്‍ എക്‌സ്എഫ് ആഡംബര കാറുകള്‍ നിര്‍മിക്കുന്നത്.

2.2 ലക്ഷം-ലിറ്റര്‍ ഡീസല്‍ എന്‍ജനിലുള്ള ഈ വാഹനത്തിന്റെ വില 44.5 ലക്ഷം രൂപ മുതലാണ്.

2011 മെയ് മുതല്‍ പുണെയിലെ പ്ലാന്റില്‍ നിന്ന് ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ കാറുകള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന തങ്ങളുടെ മോഡലുകളാണ് ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2ഉം ജാഗ്വര്‍ എക്‌സ്എഫും.Tags: Tatas start making Jaguars in India
»  News in this Section