സ്‌പൈസ്‌ജെറ്റിന് 102 കോടി രൂപ ലാഭം

Posted on: 21 Jan 2013കൊച്ചി: സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 102 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 39 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി.

വരുമാനം 1,173 കോടി രൂപയില്‍ നിന്ന് 37 ശതമാനം ഉയര്‍ന്ന് 1,603 കോടി രൂപയായി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ സ്‌പൈസ്‌ജെറ്റിന് ഡിമാന്‍ഡ് ഏറിയതാണ് മെച്ചപ്പെട്ട പ്രകടനത്തിന് വഴിവെച്ചത്. ടിക്കറ്റ് നിരക്കുകള്‍ കൂടിയതും ലാഭം നേടാന്‍ കാരണമായി. യാത്രക്കാരില്‍ നിന്നുള്ള ശരാശരി ആദായം 29 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും ലാഭം കൈവരിക്കാനായത് വലിയ നേട്ടമാണെന്ന് സ്‌പൈസ്‌ജെറ്റ് സിഇഒ നീല്‍ മില്‍സ് പറഞ്ഞു.

Tags: SpiceJet turns profitable in Q3
»  News in this Section