ഡീസല്‍ എസ്.യു.വികളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തിയേക്കും

Posted on: 21 Jan 2013ന്യൂഡല്‍ഹി: ഡീസലില്‍ ഓടുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇങ്ങനെയൊരു നീക്കത്തിന് കൂടി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഡീസല്‍ എസ്.യു.വികളുടെ വില ഉയരാന്‍ പുതിയ നീക്കം വഴിവെയ്ക്കും. എസ്.യു.വി ഒഴികെയുള്ള ഡീസല്‍ കാറുകളുടെ എക്‌സൈസ് തീരുവ കൂട്ടാനിടയില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് എസ്.യു.വി വിപണിയിലെ അമരക്കാര്‍. ടൊയോട്ട കിര്‍ലോസ്‌കര്‍, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്്, ഫോര്‍ഡ് എന്നിവയ്ക്കും എസ്.യു.വി മോഡലുകളുണ്ട്.

ഡീസല്‍ കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും വാഹനനിര്‍മാതാക്കളുടെ സമ്മര്‍ദ്ദം മൂലം അത് വൈകിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ ഡീസല്‍ എസ്.യു.വികളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തുക തന്നെ ചെയ്യുമെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Tags: Diesel SUVs may draw higher excise duty
»  News in this Section