ധനാഢ്യരില്‍ മുകേഷ് പതിനെട്ടാമന്‍

Posted on: 03 Jan 2013
ഹൂസ്റ്റണ്‍: ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് തിരഞ്ഞെടുത്ത ലോകത്തെ ധനാഢ്യരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംബാനി പതിനെട്ടാം സ്ഥാനം നേടി. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് മുകേഷിന് 2470 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 2012ലെ കണക്ക് പ്രകാരമാണിത്. മെക്‌സിക്കന്‍ ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ അതികായനായ കാര്‍ലോസ് സ്ലിം പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 7000 കോടി ഡോളറാണ് സ്ലിമ്മിന്റെ ആസ്തി.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനെന്ന സ്ഥാനം മുകേഷ് തുടര്‍ച്ചയായ ആറാം വര്‍ഷവും നിലനിര്‍ത്തി. കൂടാതെ തന്റെ റാങ്കിങ് 19ല്‍ നിന്ന് 18ആക്കി ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ആസ്തി 2100 കോടി ഡോളറില്‍ നിന്നും 24700 കോടി ഡോളറായി ഉയര്‍ത്താന്‍ കഴിഞ്ഞതോടെയാണിത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഷാഷന്‍ റീടെയില്‍ രംഗത്തെ അതികായനായ അമാനിക്കോ ഒര്‍ട്ടേഗയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നിക്ഷേപകരില്‍ പ്രമുഖനായ വാരന്‍ ബഫറ്റ് നാലാം സ്ഥാനത്താണ്.Tags: Mukesh Ambani 18th richest man in world
»  News in this Section