സാംസങ്ങിന് നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ്

Posted on: 23 Dec 2012കൊച്ചി: ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്‌ട്രോണിക്‌സ് 2012 ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡിന് അര്‍ഹമായി. സ്റ്റാര്‍ ലേബല്‍ അപ്ലയന്‍സസ് വിഭാഗത്തിലാണ് സാംസങ് റഫ്രിജറേറ്റര്‍ ദേശീയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് നേടിയത്.

ദേശീയ ഊര്‍ജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് ദില്ലി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് സാംസങ് ഹോം അപ്ലയന്‍സസ് ജനറല്‍ മാനേജര്‍ രാജീവ് ഭൂട്ടാനി അവാര്‍ഡ് സ്വീകരിച്ചു. സാങ്കേതിക വിദ്യയിലെ മികവ് മൂലം നേടിയ ഊര്‍ജ്ജലാഭം, വിറ്റഴിച്ച സ്റ്റാര്‍ ലേബല്‍ഡ് ഉല്പന്നങ്ങളുടെ എണ്ണം, ഊര്‍ജ്ജലാഭം നേടിത്തരുന്ന ഉല്പന്നങ്ങളുടെ വില്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വളര്‍ച്ച എന്നീ മാനദണ്ഡങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.


»  News in this Section