കബോട്ടാഷ് ഇളവ് വല്ലാര്‍പാടത്തിന് ഗുണകരമാകും- കേരള ചേംബര്‍

Posted on: 23 Dec 2012കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്‍റ് ടെര്‍മിനലിന് കബോട്ടാഷ് ചട്ടങ്ങളില്‍ ഇളവ് നല്‍കാനുള്ള കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ തീരുമാനം കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. എല്ലാ കണ്ടെയ്‌നറുകളും എക്‌സ്‌റേ സ്‌കാനിങിന് വിധേയമാക്കുന്നതിന് പകരം റേഡിയോളജിക്കല്‍ സ്‌കാനിങിന് വിധേയമാക്കിയാല്‍ മതിയെന്ന തീരുമാനവും കയറ്റിറക്കുമതിക്ക് ഗുണകരമാകുമെന്ന് കേരള ചേംബര്‍ ചെയര്‍മാന്‍ കെ. എന്‍. മര്‍സൂഖ് അഭിപ്രായപ്പെട്ടു.

കബോട്ടാഷ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഇളവ് ചെയ്ത നിബന്ധനകള്‍ പ്രകാരമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളുകയാണ് ഇനിയുള്ള വെല്ലുവിളി. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍, ചരക്ക് കപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചേംബര്‍ ചെയര്‍മാന്‍ പറഞ്ഞു.


»  News in this Section