സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമാവും

Posted on: 28 Nov 2012ന്യൂഡല്‍ഹി: 2012ലെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് വീഴുമെന്ന് സാമ്പത്തിക സഹകരണ വികസന സംഘടന (ഒ.ഇ.സി.ഡി) മുന്നറിയിപ്പ് നല്‍കി. യൂറോ മേഖലയിലെ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ആഗോള സാമ്പത്തിക രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒ.ഇ.സി.ഡി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമാവുമെന്നായിരുന്നു ജൂണ്‍ മാസത്തില്‍ ഒ.ഇ.സി.ഡി കരുതിയിരുന്നത്. അതേസമയം, സാമ്പത്തിക വളര്‍ച്ച 4.9 ശതമാനത്തിലേക്ക് വീഴുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ(ഐ.എം.എഫ്) അനുമാനം.

Tags: OECD pegs indias economic growth to be 4.5 percent in 2012
»  News in this Section