ജി.എം.ആര്‍ ഗ്രൂപ്പിന് മാലി വിടേണ്ടി വരും

Posted on: 28 Nov 2012മാലിദ്വീപ്: ജി.എം.ആര്‍ ഗ്രൂപ്പിനോട് മാലിദ്വീപ് വിടാന്‍ മാലിദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദ്വീപില്‍ അന്താരാഷ്ട്ര വിമാനത്താവഴമൊരുക്കാനുള്ള കരാറില്‍ നിന്ന് മാലി പിന്‍മാറിയതോടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ദ്വീപ് വിടാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2010ലാണ് ജി.എം.ആര്‍ വിമാനത്താവള നിര്‍മാണത്തിന് മാലിയുമായി കരാറിലെത്തിയത്. 51.10 കോടി ഡോളറിന്റേതായിരുന്നു നിര്‍മാണ കരാര്‍. പിന്നീട് കരാര്‍ ചട്ടങ്ങള്‍ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കരാറില്‍ നിന്ന് പിന്‍മാറുന്നതെന്ന് മാലി ദ്വിപ് പ്രസിഡന്റ് മുഹമ്മദ്ദ് വാഹിദിന്റെ വക്താവ് ഇമാദ് മസൂദ് വ്യക്തമാക്കി. മാലിയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊടുവിലാണ് നിലവിലെ പ്രസിഡന്റ് സ്ഥാനമേറ്റത്. നടപടിയെ അപലപിച്ച ഇന്ത്യ മാലിയിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്ത്വം ഉറപ്പാക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കരാര്‍ റദ്ദാക്കിയ നടപടി ദ്വീപിലെ ഭാവി നിക്ഷേപങ്ങളുടെ സുരക്ഷിതത്ത്വം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ അത്മവിശ്വാസം ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. കരാര്‍ ഇപ്പോഴും സിംഗപ്പൂര്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സര്‍ക്കാര്‍ എടുത്ത തീരുമാനം അന്യായമാണെന്ന് ജി.എം.ആര്‍ ഗ്രൂപ്പ് വ്യക്തമാക്കി. മാലി സര്‍ക്കാരിന്റെ നടപടി ഇന്ത്യയുമായി ദ്വിപിനുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Male orders GMR group to Quit within seven days
»  News in this Section