വളര്‍ച്ചാ അനുമാനം സുസ്ഥിരമെന്ന് മൂഡിസ്‌

Posted on: 27 Nov 2012ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം സുസ്ഥിരമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ്. ധനകമ്മി കൂടുകയും പണപ്പെരുപ്പം ഉയരത്തില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ രാജ്യത്തിന്റെ റേറ്റിങ് കുറച്ചേയ്ക്കുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് മൂഡിസിന്റെ പ്രസ്ഥാവന. ഇത് സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം പകരുന്നതായി. ഇതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിന്റെ പാതയില്‍ തിരിച്ചെത്തുകയും ചെയ്തു.

ഇന്ത്യ മികച്ച സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് മൂഡിസിന്റെ നിഗമനം. അതേസമയം, ധനകമ്മിയും പണപ്പെരുപ്പവുമടക്കമുള്ള ഒട്ടേറെ വെല്ലുവിളികള്‍ ഇന്ത്യ നേരിടുന്നുണ്ടെന്നും മൂഡിസ് അഭിപ്രായപ്പെട്ടു. അസ്തിരമായ രാഷ്ട്രീയ സാഹചര്യവും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഈയിടെ കൈക്കൊണ്ട ഉത്തേജന നടപടികള്‍ കാര്യമായി ഫലം ചെയ്‌തേക്കില്ലെന്നാണ് മൂഡിസിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കാന്‍ മുന്നിലൊന്ന് സാധ്യതയുള്ളതായി മറ്റൊരു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്‌സ് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.

»  News in this Section