നെക്‌സസ് ഫോര്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു

Posted on: 14 Nov 2012സാന്‍ഫ്രാന്‍സിസ്‌ക്കോ: ഗൂഗിള്‍ പ്ലേസ്റ്റേറിലൂടെ വില്‍പ്പനയ്ക്ക് വെച്ച നെക്‌സസ് ഫോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിഞ്ഞത് കേവലം ഒരു മണിക്കൂറിനുള്ളില്‍. സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെകസസ് ഫോര്‍ ചെവ്വാഴ്ച്ചയാണ് പ്ലേസ്റ്റോറില്‍ വില്‍പനയ്‌ക്കെത്തിയത്. ദക്ഷിണകൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കളായ എല്‍.ജി ഇലക്ട്രോണിക്‌സാണ് ഗൂഗിളിന് വേണ്ടി ഫോണ്‍ നിര്‍മിച്ചത്.

വില്‍പനയ്‌ക്കെത്തി ഒരു മണിക്കുറിനുള്ളില്‍ തന്നെ സ്റ്റോക്ക്് തീര്‍ന്നതായുള്ള അറിയിപ്പാണ് ആവശ്യക്കാര്‍ക്ക് ലഭിച്ചത്. സ്്‌റ്റോക്ക് എത്തുമ്പോള്‍ അറിയിക്കാന്‍ ഇ-മെയില്‍ അഡ്രസ് നല്‍കാനും അറിയിപ്പില്‍ ഗൂഗിള്‍ ആവശ്യപ്പെട്ടു. 299 ഡോളര്‍ നിരക്കില്‍ എത്തിയ നെക്‌സസ് വില കുറവിന്റെ കാര്യത്തിലും ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നെക്‌സസ് ഫോണുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കകം തന്നെ ലഭ്യമാക്കുമെന്ന് ഗുഗിള്‍ വ്യക്തമാക്കി.

Tags: Nexus 4 sold out within an hour
»  News in this Section