പണപ്പെരുപ്പം കുറഞ്ഞു

Posted on: 14 Nov 2012
ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തില്‍ പണപ്പെരുപ്പം കുറഞ്ഞു. 7.81 ശതമാനത്തില്‍ നിന്നും 7.81 ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചത്.

അതേസമയം, ഒക്ടോബര്‍ മാസത്തിലെ ഉപഭോക്തൃ വിലപ്പെരുപ്പം 9.73 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമായി വര്‍ധിച്ചു.

വ്യാവസായിക ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് പണപ്പെരുപ്പവും കുറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്കിന് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആഗസ്ത് മാസത്തിലെ പണപ്പെരുപ്പം നേരത്തെ പ്രഖ്യാപിച്ച 7.55 ശതമാനത്തില്‍ നിന്ന് 8.01 ശതമാനമായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കുളുടെ വിലപ്പെരുപ്പം 6.62 ശതമാനത്തിലേക്ക് താഴ്ന്നതും സാമ്പത്തിക മേഖലയ്ക്ക് വലിയ അശ്വാസമാവും.

Tags: Inflation eases in October
»  News in this Section