മല്യ വാക്കുപാലിച്ചില്ല; ദീപാവലിക്ക് ജീവനക്കാര്‍ക്ക് ശമ്പളമില്ലമുംബൈ: താത്ക്കാലികമായി ലൈസന്‍സ് റദ്ദാക്കപ്പെട്ട സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 3,000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഇത് ദുരിതപൂര്‍ണമായ ദീപാവലി. ആറു മാസത്തോളമായി ശമ്പളം മുടങ്ങിയിരിക്കുന്ന ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം ദീപാവലിക്ക് മുമ്പ് നല്‍കുമെന്ന് മാനേജ്‌മെന്റ് വാക്കുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഴ്ചകള്‍ നീണ്ടുനിന്ന സമരം ജീവനക്കാര്‍ അവസാനിപ്പിച്ചത്.

എന്നാല്‍, വാക്കുപാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച അര്‍ധരാത്രി വരെയും തങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ എന്‍ജിനീയര്‍മാരും പൈലറ്റുമാരും പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന്, സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയ കമ്പനിയുടെ ലൈസന്‍സ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനുശേഷം ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് ദീപാവലിക്ക് മുമ്പ് മൂന്നു മാസത്തെ ശമ്പളം നല്‍കാമെന്ന് ഉറപ്പുനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസത്തെ ശമ്പളം ഉടന്‍ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വിതരണം ചെയ്തു. എന്നാല്‍, മെയ് മാസത്തിലെ ശമ്പളം ഇതുവരെ നല്‍കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല.
Tags: Kingfisher staff fail to get May salary on Diwali
»  News in this Section
ഗ്രാം2675.00
പവന്‍21400.00
വെള്ളി
ഗ്രാം46.00