പണത്തിനായി എയര്‍ഇന്ത്യ പെയിന്റിങ്ങുകള്‍ വില്‍ക്കുന്നുന്യൂഡല്‍ഹി: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ തങ്ങളുടെ ശേഖരത്തിലുള്ള അപൂര്‍വമായ പെയിന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുന്നു. കടബാധ്യത തീര്‍ക്കാനായുള്ള പണം കണ്ടെത്തുന്നതിനാണ് ഇത്. കമ്പനിക്ക് ഈയിടെ സര്‍ക്കാരില്‍ നിന്ന് സഹായധനം ലഭിച്ചിരുന്നു.

ആയിരത്തിലധികം പെയിന്റിങ്ങുകളും ശില്പങ്ങളുമാണ് എയര്‍ഇന്ത്യയുടെ ശേഖരത്തിലുള്ളത്. പ്രശസ്ത ചിത്രകാരായ എം.എഫ്.ഹുസൈന്‍, അഞ്‌ജോളി ഇല മേനോന്‍, ബി.പ്രഭ, എസ്.എച്ച്.റാസ, അപര്‍ണ കൗര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള പെയിന്റിങ്ങുകളാണ് ശേഖരത്തിലുള്ളത്. ഹുസൈന്റേത് മാത്രം 18 പെയിന്റിങ്ങുകളുണ്ട്.

സര്‍ക്കാരിന്റെ മ്യൂസിയങ്ങള്‍, സ്വകാര്യ ആര്‍ട്ട് ഗ്യാലറികള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ലേലം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിദേശ മ്യൂസിയങ്ങളിലും ഇവ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും അവിടെയുള്ള ഉയര്‍ന്ന ഡിമാന്‍ഡ് പരിഗണിച്ചാണ് ഇത്.

എയര്‍ഇന്ത്യയുടെ ശേഖരത്തിലുള്ള പെയിന്റിങ്ങുകള്‍ക്ക് ഉയര്‍ന്ന കോര്‍പ്പറേറ്റ് മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഏതാനും പെയിന്റിങ്ങുകളുടെ പ്രിന്റ് എടുത്ത് എയര്‍ഇന്ത്യയുടെ മുദ്രണത്തോടെ വില്‍ക്കാനും പദ്ധതിയുണ്ട്. ലണ്ടന്‍ മ്യൂസിയത്തില്‍ കലാസായാഹ്നം നടത്തി പെയിന്റിങ്ങുകള്‍ ലേലം ചെയ്യാനാണ് പരിപാടി.

അതിനിടെ, പെയിന്റിങ്ങുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക കമ്മിറ്റിയെ എയര്‍ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പ്രശസ്തമായ കലാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അംഗങ്ങള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ഓരോ പെയിന്റിങ്ങിന്റെയും ശില്പത്തിന്റെയും മൂല്യവും പ്രാധാന്യവും പ്രത്യേകം പ്രത്യേകം തിട്ടപ്പെടുത്താന്‍ മൂന്നു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.


Tags: Air India to sell paintings to raise money
»  News in this Section
ഗ്രാം2625.00
പവന്‍21000.00
വെള്ളി
ഗ്രാം46.00