എ.ഐ.എം.ആര്‍.ഐ. കേന്ദ്രം ഷാര്‍ജയിലും

Posted on: 13 Nov 2012കോഴിക്കോട്:മാരിടൈം മേഖലയിലെ തൊഴില്‍സാധ്യതകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കൊച്ചിയില്‍ തുടങ്ങിയ എ.ഐ.എം.ആര്‍.ഐ.(ഏരീസ് ഇന്‍റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) കേന്ദ്രം അതിന്റെ പ്രവര്‍ത്തനം ഷാര്‍ജയിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഷാര്‍ജയില്‍ എ.ഐ.എം.ആര്‍.ഐ. പരിശീലനകേന്ദ്രം തുറന്നു.

ഷാര്‍ജ ഹംറിയാല്‍ പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് മേധാവി റഷീദ് അല്‍ ലീ ഉദ്ഘാടനംചെയ്തു. ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ് തലവന്‍ ഹുസൈന്‍ ഹസന്‍ അഹമ്മദ് മുറാദ് അല്‍ബ്ലൗസി ചടങ്ങില്‍ പങ്കെടുത്തു.

ഏരീസ് മറൈനിന്റെയും മറൈന്‍ ബിസ് ടി.വി.യുടെയും സംയുക്തസംരംഭമാണ് എ.ഐ.എം.ആര്‍.ഐ. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഒരേ സമയം വിവിധ രാജ്യങ്ങളില്‍നിന്ന് പരിശീലനം നല്‍കുന്ന സംവിധാനവും പ്രത്യേകം തയ്യാറാക്കിയ തിയേറ്റര്‍ ക്ലാസ് റൂമും ഇവിടെയുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൂറുശതമാനവും നിയമനം വാഗ്ദാനം ചെയ്യുന്നുവെന്ന് കേന്ദ്രം സി.ഇ.ഒ. സോഹന്‍ റോയ് പറഞ്ഞു. ജോലിയോടൊപ്പം ഗവേഷണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും സെന്‍ററിലുണ്ട്.


»  News in this Section