ഇന്ത്യാ ബുള്‍സിനും കെജ്‌രിവാളിന്റെ പ്രഹരം

Posted on: 10 Oct 2012



മുംബൈ: അഴിമതി വിരുദ്ധപോരാളി അരവിന്ദ് കെജ്‌രിവാള്‍ ബി.പി.ടി.പി, ഇന്ത്യാ ബുള്‍സ് എന്നീ കമ്പനികള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഇന്ത്യാ ബുള്‍സിന്റെ ഓഹരി വിലയിടിഞ്ഞു. ഇരു കമ്പനികളിലും രാഷ്ട്രിയക്കാര്‍ക്കുള്ള ഓഹരി പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഓഹരി വില 7.43 ശതമാനവും ഇന്ത്യാ ബുള്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 5.27 ശതമാനവും ഇടിഞ്ഞു. ഇന്ത്യാ ബുള്‍സ് പവര്‍ കമ്പനിയുടെ ഓഹരികള്‍ 7.50 ശതമാനവും ഇന്ത്യാ ബുള്‍സ് സെക്യൂരിറ്റീസിന്റേത് 7.63 ശതമാനവും താഴ്ന്നു.

അതേസമയം, ഡി.എല്‍.എഫിനെതിരെയുള്ള ആക്രമണം കെജ്‌രിവാള്‍ കൂടുതല്‍ ശക്തമാക്കി. സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയുമായി കമ്പനിയ്ക്കുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു. ഹരിയാന സര്‍ക്കാര്‍ വഴിവിട്ടു കമ്പനിയ്ക്ക് നല്‍കിയ സഹായങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു സെഷനുകളിലായി 9 ശതമാനത്തിലധികം ഇടിഞ്ഞ ഡി.എല്‍.എഫ് ഓഹരികള്‍ 2.81 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
Tags: IndiaBulls Group stocks plunge after Arvind Kejriwal’s comments
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00