ന്യൂഡല്‍ഹി: എണ്ണ കമ്പനികള്‍ ഈ ആഴ്ച്ച തന്നെ പെട്രോളിന് വില കുറച്ചേയ്ക്കുമെന്ന് സൂചന. രാജ്യന്തര വിപണിയില്‍ എണ്ണ വില കുറയുകയും രൂപയുടെ വില ഉയരുകയും ചെയ്ത സാഹചര്യത്തിലാണിത്. നിലവിലെ സാഹചര്യത്തില്‍ പെട്രോളിന് വില കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിനും അത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റീടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യമാണ് നിലവിലേത്.
ക്രൂഡിനുള്ള ഇറക്കുമതി ചെലവ് ബാരലിന് 2-3 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്. രൂപ വെള്ളിയാഴ്ച്ച് അഞ്ച് മാസക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. സപ്തംബര്‍ 14ന് സര്‍ക്കാര്‍ ഡീസലിന് വില ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിരുന്നു.