കടക്കെണിയിലായ ചൈനക്കാരന്റെ കൈവശം 25 ക്രെഡിറ്റ് കാര്‍ഡുകള്‍

Posted on: 27 Sep 2012ബീജിങ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വ്യക്തിയെ എങ്ങനെ കടക്കാരനാക്കുമെന്നതിന് ചൈനയില്‍ നിന്ന് ഒരു ഉത്തമ ഉദാഹരണം. ചൈനയില്‍ കടക്കെണിയില്‍ അകപ്പെട്ടയാളിന് കൈവശമുള്ളത് 25 ക്രൈഡിറ്റ് കാര്‍ഡുകളാണ്. ഇയാളുടെ പ്രതിമാസ വരുമാനമോ; കേവലം 300 ഡോളര്‍ മാത്രവും. കാര്‍ഡുകളുപയോഗിച്ച് മകന്‍ വരുത്തി വെച്ച കടം തീര്‍ക്കാന്‍ ഇയാളുടെ അച്ഛനും അമ്മയക്കും കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നതായി ചൈനീസ് പത്രമായ ചൈന ഡെയിലി വെളിപ്പെടുത്തുന്നു.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2012 വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 310 കോടി ബാങ്കിങ് കാര്‍ഡുകളാണ് ചൈനയിലെ ബാങ്കുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇത് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കടബാധ്യത കൂട്ടാനിടയാക്കിയതായും ബാങ്ക് വിലയിരുത്തുന്നു.

കടക്കെണിയില്‍ നിന്ന് എങ്ങനെ രക്ഷ നേടാം

Tags: Debt ridden Chinese man had 25 credit cards
»  News in this Section