ജനറല്‍ മോട്ടോഴ്‌സ് വിപണന ശൃംഖല വ്യാപിപ്പിക്കുന്നു

Posted on: 19 Sep 2012



കൊച്ചി: ജനറല്‍ മോട്ടോഴ്‌സ് രാജ്യത്താകമാനം ഡീലര്‍ഷിപ്പ് ശൃംഖല വ്യാപിപ്പിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ ഡീലര്‍മാരുടെയും സര്‍വീസ് ഔട്ട്‌ലെറ്റുകളുടേയും എണ്ണം 300 എത്തിക്കുമെന്ന് ജി.എം. ഇന്ത്യ പ്രസിഡന്‍റും എം.ഡി.യുമായ ലോവന്‍ പഡോക് പറഞ്ഞു. നിലവില്‍ 279 ഡീലര്‍മാരും 272 സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണുള്ളത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് മുഖ്യമായും പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഷെവര്‍ലെ ഉല്‍പന്നങ്ങളെയും സര്‍വീസ് സൗകര്യങ്ങളെയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന കോള്‍ സെന്‍ററുമായി 3030-8080 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00