കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടം കുറച്ചുകാണിച്ചു

Posted on: 05 Sep 2012



മുംബൈ: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 3,444 കോടി രൂപയാണെന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തി. 2011-12ല്‍ 2,328 കോടി രൂപയാണ് നഷ്ടമെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതിനെക്കാള്‍ 1,116 കോടി രൂപയുടെ നഷ്ടം അധികമുണ്ട് എന്നാണ് ഓഡിറ്റര്‍മാരായ ബി.കെ.രാമാധ്യാനി ആന്‍ഡ് കമ്പനി കണ്ടെത്തിയത്.

യാത്രക്കാരില്‍ നിന്നും മറ്റും പിരിച്ച 539 കോടി രൂപയുടെ നികുതി കമ്പനി അധികൃതര്‍ക്ക് അടയ്ക്കാനുണ്ടെന്നും ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സേവന നികുതി, ഫ്രിഞ്ച് ബെനഫിറ്റ് ടാക്്‌സ്, വിത്ത്‌ഹോള്‍ഡിങ് ടാക്‌സ് എന്നിവയൊക്കെ അധികൃതര്‍ക്ക് അടയ്ക്കാനുണ്ടെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ ദീര്‍ഘകാല കടങ്ങള്‍ 5,695 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6,306 കോടി രൂപയായിരുന്നു.

അതിനിടെ, കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സഞ്ജയ് അഗര്‍വാളിന്റെ ശമ്പളം നാലു കോടിയായി ഉയര്‍ത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ശമ്പളത്തിന്റെ ഇരട്ടിവരുമിത്.

അതേസമയം, കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍ ബുധനാഴ്ച യോഗം കൂടുന്നുണ്ട്.
Tags: Kingfisher Airlines underreports losses
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00