ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി

Posted on: 22 Aug 2012



ന്യൂയോര്‍ക്ക്: തിങ്കളാഴ്ച വ്യാപാരത്തിനിടെ 62,300 കോടി ഡോളറിലേക്ക് വിപണി മൂല്യം ഉയര്‍ന്നത് ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കി മാറ്റി.

മുമ്പ് മൈക്രോസോഫ്റ്റ് കൈവരിച്ച നേട്ടമാണ് ആപ്പിള്‍ പഴങ്കഥയാക്കിയത്. ദിവസത്തിലെ വ്യാപാരത്തിനിടെ 61,980 കോടി ഡോളറായിരുന്നു മൈക്രോസോഫ്റ്റ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യം. 1999, ഡിസംബര്‍ 30 നായിരുന്നു ഇത്. സപ്തംബറില്‍ പുതിയ ഐഫോണ്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നതും ഐപാഡിന്റെ ചെറിയ മോഡലും ആപ്പിള്‍ ടി. വിയും അടുത്ത കാലത്ത് തന്നെ വിപണിയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് ആപ്പിളിന്റെ ഓഹരി വില ഉയര്‍ത്തിയത്.

ചുരുങ്ങിയ കലത്തിനുള്ളില്‍ ആപ്പിള്‍ നടത്തിയ മുന്നേറ്റം ചരിത്രപരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2004 ല്‍ ആപ്പിളിന്റെ വിപണി മൂല്യം 1000 കോടി ഡോളര്‍ മാത്രമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് 10,000 കോടി ഡോളറും. എന്നാല്‍, പിന്നീടിങ്ങോട്ട് കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഐഫോണും, ഐപാഡുമാണ് ആപ്പിളിന്റെ പ്രധാന വരുമാനമാര്‍ഗം. ഈ വര്‍ഷം അവസാനത്തോടെ വില്‍പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയായി ആപ്പിള്‍ മാറുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00