|
|
? . |
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം പുനര്‍ലേലത്തില്‍ വിദേശ ടെലികോം കമ്പനികള്‍ക്ക് ഒറ്റയ്ക്ക് പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കും. യൂണിനോറിലെ ഓഹരിപങ്കാളിയായ നോര്‍വീജിയന്‍ കമ്പനി ടെലിനോര്‍ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ക്ക് ഇതോടെ ഒറ്റയ്ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ ടെലികോം കമ്പനികളില്‍ പരമാവധി 74 ശതമാനം ഓഹരി പങ്കാളിത്തമേ പാടുള്ളൂ. ഈ നിയമത്തില്‍ ഭേദഗതി വരുത്താതെ തന്നെയാവും അവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക.
ലേലത്തിലൂടെ ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ ഓഹരി പങ്കാളിയെ കണ്ടെത്തിയാല്‍ മതി. ഇതിനായുള്ള സമ്മതപത്രം നേരത്തെ തന്നെ നല്‍കണം. ലേലത്തിന് മികച്ച പ്രതികരണം ഉണ്ടാവാന്‍ വേണ്ടിയാന്‍ ഇത്തരത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 2010ല്‍ നടന്ന ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലേലത്തിലും വിദേശ കമ്പനികള്‍ക്ക് ഒറ്റയ്ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.
ലേലത്തിന്റെ മാനദണ്ഡങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖകള്‍ ആഗസ്ത് 27 ഓടെ പുറത്തുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.