രഘുറാം രാജന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Posted on: 12 Aug 2012
ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അന്താരാഷ്ട്ര നാണ്യനിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം നിലവില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ രഘുറാം പ്രശസ്തനാകുന്നത്. ധനകാര്യ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കായി പ്ലാനിങ് കമ്മീഷന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.
അഹമ്മദാബാദ് ഐഐഎമ്മിലും ഡല്‍ഹി ഐഐടിയിലും പഠിച്ച രഘുറാം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. കൗശിക് ബസു വിരമിച്ചതിനെത്തുടര്‍ന്ന് ജൂലായ് 31 മുതല്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.