കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 2,770 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2.60 ഡോളര്‍ വര്‍ധിച്ച് 1,615.20 ഡോളറായി.
വരും ദിവസങ്ങളിലും വില കയറിയിറങ്ങി നീങ്ങുമെന്നാണ് സൂചന.