സ്‌പെക്ട്രം ലേലം: മികച്ച വരുമാനം പ്രതീക്ഷിച്ച് സര്‍ക്കാര്‍
Posted on: 09 Aug 2012
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം (രണ്ടാം തലമുറ) വീണ്ടും ലേലം ചെയ്യുമ്പോള്‍ മികച്ച വരുമാനം ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. 1,33,600 കോടി രൂപയെങ്കിലും സ്‌പെക്ട്രം ലേലത്തിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായാല്‍ ബജറ്റില്‍ സ്‌പെക്ട്രം ലേലത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തുക കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവില്ല.