സ്‌പെക്ട്രം ലേലത്തില്‍ നിന്ന് നല്ല തുക പ്രതീക്ഷിച്ച് സര്‍ക്കാര്‍

Posted on: 08 Aug 2012



ന്യൂഡല്‍ഹി: വീണ്ടും നടത്താനിരിക്കുന്ന 2ജി (രണ്ടാം തലമുറ) ലേലത്തില്‍ നിന്ന് 1,33,600 കോടി രൂപയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് സര്‍ക്കാര്‍. ഇത് സാധ്യമായാല്‍ ബജറ്റില്‍ സ്‌പെക്ട്രം ലേലത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിചിരുന്ന തുക കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാവില്ല. എല്ലാ ഓപ്പറേറ്റര്‍മാരും സമയത്ത് തന്നെ പണം നല്‍കിയാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 79,400 കോടിയോളം രൂപ കണ്ടെത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഇത്ര തുക ലഭിക്കണമെങ്കില്‍ ലേലത്തില്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയുടെ 1.4 മടങ്ങെങ്കിലും അധികമായിരിക്കണം ലേല തുക.അതുപോലെ വില്‍ക്കുന്ന എല്ലാ സ്‌പെക്ട്രത്തിനും ആവശ്യക്കാരുണ്ടാവുകയും വേണം. 14,000 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. അഞ്ചു മെഗാ ഹെര്‍ട്ട്‌സ് വരെയുള്ള സ്‌പെക്ട്രത്തിനാണ് ഈ വില.
Tags: Govt eyes substantial revenue from 2G auction
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00