മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന് 4.93 കോടിയുടെ അറ്റാദായം

Posted on: 01 Aug 2012



കൊച്ചി: അറ്റാദായത്തില്‍ 110 ശതമാനം വര്‍ധന രേഖപ്പെടുത്തി മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ 4.93 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2.35 കോടി രൂപയായിരുന്നു അറ്റാദായം.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട കമ്പനിയാണ് മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്. വായ്പാ വിതരണം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 199.33 കോടി രൂപയില്‍ നിന്ന് 329.23 കോടി രൂപയായി വര്‍ധിച്ചു. 65 ശതമാനം വളര്‍ച്ചാ നിരക്കാണ് നേടിയത്. നേരത്തെ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 35 ശതമാനം (3.5 രൂപ) ഡിവിഡന്‍റിന് ഓഹരി ഉടമകളുടെ പൊതുയോഗം അംഗീകാരം നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00