ബി.എസ്.എന്‍.എല്‍. റംസാന്‍ സ്‌പെഷ്യല്‍ വൗച്ചറുകള്‍

Posted on: 24 Jul 2012



കോഴിക്കോട്: റംസാന്‍-ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന രണ്ട് സ്‌പെഷ്യല്‍ വൗച്ചറുകള്‍ ബി.എസ്.എന്‍.എല്‍. പുറത്തിറക്കി.

313 രൂപയുടെ വൗച്ചറില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലേക്ക് 786 മിനുട്ടും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 313 മിനിട്ടും സൗജന്യമായി സംസാരിക്കാം. 313 സൗജന്യ എസ്.എം.എസും 313 മെഗാബൈറ്റ്‌സ് സൗജന്യ ഡാറ്റാ ഉപയോഗവും ലഭ്യമാണ്. വൗച്ചറിന് 30 ദിവസം കാലാവധിയുണ്ടാവും.

786 രൂപയുടെ സ്‌പെഷ്യല്‍ വൗച്ചറില്‍ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്കിലേക്ക് 786 മിനുട്ടും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 786 മിനുട്ടും സൗജന്യമായി സംസാരിക്കാം. 786 സൗജന്യ എസ്.എം.എസും 786 മെഗാബൈറ്റ്‌സ് സൗജന്യഡാറ്റാ ഉപയോഗവും ലഭ്യമാണ്. വൗച്ചറിന് 90 ദിവസം കാലാവധിയുണ്ട്. ഈ സ്‌പെഷ്യല്‍ വൗച്ചറുകള്‍ സി-ടോപ്പ് അപ്പ് ആയോ എസ്.എം.എസ്. ആയോ ആക്ടിവേറ്റ് ചെയ്യാം.

»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00