പുത്തന്‍ സംരംഭകര്‍ക്ക് ഐ.ടി - ടെലികോം കമ്പനികളുടെ സഹായവാഗ്ദാനം

Posted on: 24 Jul 2012



തിരുവനന്തപുരം: ഐ.ടി. മേഖലയില്‍ പുത്തന്‍ സംരംഭകരെ സൃഷ്ടിക്കുമെന്നും കൊച്ചി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ ഇന്‍റര്‍നെറ്റ് ഉദ്യമങ്ങള്‍ക്ക് സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണ നല്‍കുമെന്നും പ്രമുഖ ഐ.ടി - ടെലികോം കമ്പനികളുടെ വാഗ്ദാനം. ബാംഗ്ലൂരില്‍ ഇന്‍ഫോസിസ് കോ-ചെയര്‍മാനും സ്റ്റാര്‍ട്ട് അപ് വില്ലേജ് മുഖ്യ ഉപദേഷ്ടാവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ഉന്നതതല ശില്പശാലയിലാണ് ഈ വാഗ്ദാനം. ഇന്‍റല്‍, അല്‍ക്കാടെല്‍ - ലൂസന്‍റ്, കെ.പി.എം.ജി, കാപ്ജമിനി, ബ്ലാക്‌ബെറി, നോക്കിയ - സീമെന്‍സ്. ഐ.ബി.എം, ജിമാള്‍ട്ടോ തുടങ്ങി മുപ്പതില്‍പ്പരം കമ്പനികളുടെ പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

»  News in this Section
ഗ്രാം2500.00
പവന്‍20000.00
വെള്ളി
ഗ്രാം54.00