എല്‍ ആന്‍ഡ് ടി: ലാഭം 864 കോടി രൂപയായി

Posted on: 23 Jul 2012



മുംബൈ: എന്‍ജിനീയറിങ് - കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസം 863.65 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേകാലയളവിലെ 746.15 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.7 ശതമാനം വര്‍ധന.

വരുമാനം 26 ശതമാനം ഉയര്‍ന്ന് 11,956.36 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനിക്ക് 19,594 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചു. ഇതോടെ മൊത്തം 1,53,095 കോടി രൂപയുടെ കരാറായി കമ്പനിക്ക്.

Tags: L and T Q1 net up 16 pc
»  News in this Section
ഗ്രാം2500.00
പവന്‍20000.00
വെള്ളി
ഗ്രാം54.00