സോണി ലക്ഷ്യമിടുന്നത് 325 കോടിയുടെ വിറ്റുവരവ്‌

Posted on: 18 Jul 2012



കൊച്ചി: കേരളത്തില്‍ ഈ സാമ്പത്തികവര്‍ഷം 325 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് സോണി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. മുന്‍ വര്‍ഷം 250 കോടിയുടെ വിറ്റുവരവ് നേടിയ കമ്പനി 30 ശതമാനം വളര്‍ച്ചയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാന സീസണായ ഓണത്തിന് വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും സമ്മാന പദ്ധതികളുമായാണ് കമ്പനി എത്തുന്നതെന്ന് സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു.

135 കോടി രൂപയുടെ വിറ്റുവരവാണ് ഓണവിപണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 104 കോടിയായിരുന്നു വിറ്റുുവരവ്. 30 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.

വിപുലമായ ഉത്പന്ന നിരയും ഉറപ്പായ സമ്മാനങ്ങളും കോംബോ ഓഫറുകളുമാണ് ഓണവിപണിക്കായി അവതരിപ്പിക്കുന്നത്.
ബ്രാവിയ, ഹോം തിയേറ്റര്‍, ഹാന്‍ഡികാം, വയോ ഉള്‍പ്പെടെയുള്ള ഉത്പന്ന നിരകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലായ് മുതല്‍ സപ്തംബര്‍ വരെ 31,500 ബ്രാവിയ വില്‍ക്കുകയാണ് ലക്ഷ്യം. 46 ഇഞ്ചിലും അതിനു മുകളിലുമുള്ള എല്‍.ഇ.ഡി., എല്‍.സി.ഡി. ടിവികള്‍ വാങ്ങുന്നവര്‍ക്ക് 4000 രൂപ വിലയുള്ള സോണി ഡിജിറ്റല്‍ ഫോട്ടോ ഫ്രെയിം സമ്മാനമായി നല്‍കും. 32 ഇഞ്ച് മുതല്‍ 40 ഇഞ്ച് വരെയുള്ളതിന് 1090 രൂപയുടെ സോണി ഹെഡ്‌ഫോണും 22 ഇഞ്ച്, 26 ഇഞ്ച് എന്നിവക്കൊപ്പം എട്ട് ജി.ബി. പെന്‍ഡ്രൈവും സമ്മാനമായി ലഭിക്കും. കോംബോ ഓഫറും ഒരുക്കിയിട്ടുണ്ട്. ബ്രാവിയ ടി.വി.യും ഹോം തിയേറ്റര്‍ സിസ്റ്റവും ഒന്നിച്ചെടുത്താല്‍ 2000 രൂപയുടെ കിഴിവ് ലഭിക്കും. ബ്രാവിയക്ക് രണ്ട് വര്‍ഷത്തെ അധിക വാറണ്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വായ്പാ സൗകര്യവും ലഭ്യമാക്കും.

പുതുതായി വിപണിയിലെത്തിയ സോണിയുടെ 3ഡി എല്‍.ഇ.ഡി. ടിവിയാണ് എച്ച്.എക്‌സ്. സീരീസ്. 32 മുതല്‍ 65 ഇഞ്ച് വരെയുള്ള ഇവയുടെ വില 55,000 രൂപ മുതല്‍ നാലുലക്ഷം വരെയാണ്. 2999 രൂപ അടച്ച് ബ്രാവിയ കൊണ്ടുപോകുന്നതിനുള്ള പദ്ധതിയും ബുധനാഴ്ച മുതല്‍ നിലവില്‍ വരും. ബാക്കി തുക ഒന്‍പത് തുല്യ തവണകളായി അടച്ചാല്‍ മതിയാകും. ഡിജിറ്റല്‍ ക്യാമറ, ഹാന്‍ഡികാം, ഹോം തിയേറ്റര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള സോണി ഈ മേഖലകളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും നയ്യാര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ക്യാമറ വിഭാഗത്തില്‍ കേരള വിപണി വിഹിതത്തില്‍ 50 ശതമാനവും ഹോം തിയേറ്റര്‍ വിഭാഗത്തില്‍ 60 ശതമാനവും സോണിക്കാണെന്ന് അദ്ദേഹം അറിയിച്ചു.



»  News in this Section
ഗ്രാം2440.00
പവന്‍19520.00
വെള്ളി
ഗ്രാം50.00