പൊതുമേഖലാ ഓഹരി വില്‍പന ഈ വര്‍ഷം
Posted on: 18 Jun 2012
ന്യൂഡല്‍ഹി: പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 30,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഖനന കമ്പനിയായ എന്‍എംഡിസി, മൂലധന സാമഗ്രി നിര്‍മാണ കമ്പനിയായ ഭെല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവയുടെ ഓഹരികളാണ് ഈ വര്‍ഷം വില്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.