ജുന്‍ജുന്‍വാലയുടെ ഓഹരികള്‍ ഏതൊക്കെ?

Posted on: 16 Mar 2011



ഓഹരി നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ രാകേഷ് ജുന്‍ജുന്‍വാലയെ തോല്‍പിക്കാന്‍ ഇന്ത്യയില്‍ ആരുമില്ല. ബിഗ് ബുള്‍, ഇന്ത്യയുടെ വാറന്‍ ബുഫെ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയാണ് ഈ 50കാരന്‍.

ഫോബ്‌സ് മാസികയുടെ 2011ലെ സമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ നാല്‍പത്തിയഞ്ചാം സ്ഥാനത്താണ് ഇദ്ദേഹം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഇദ്ദേഹം 1985ലാണ് ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത്. അന്ന് സെന്‍സെക്‌സ് 150 പോയന്റിലായിരുന്നു. 1986ല്‍ ടാറ്റാ ടീ ഓഹരികളിലൂടെ ആദ്യ ലാഭം - അഞ്ച് ലക്ഷം രൂപ. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം കൊണ്ട് 25 ലക്ഷം രൂപയോളം ലാഭം നേടി. ലക്ഷങ്ങള്‍ പിന്നീട് കോടികള്‍ക്ക് വഴിമാറി. റെയര്‍ എന്റര്‍പ്രൈസസ് എന്ന തന്റെ സ്ഥാപനത്തിലൂടെയാണ് ജുന്‍ജുന്‍വാല ഓഹരി ഇടപാടുകള്‍ നടത്തുന്നത്.

കേരളം ആസ്ഥാനമായുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബ ഉള്‍പ്പെടെ നിരവധി ഓഹരികള്‍ കൈവശമുണ്ട്. ജിയോജിത്തില്‍ എട്ട് ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തം. ടൈറ്റന്‍ ഇന്‍ഡസ്ട്രീസ്, വൈസ്‌റോയ് ഹോട്ടല്‍സ്, ക്രിസില്‍, വിഐപി ഇന്‍ഡസ്ട്രീസ് എന്നിവയിലും വന്‍തോതില്‍ നിക്ഷേപം. നിരവധി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലുമുണ്ട്.

രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരികള്‍




Tags: Stock Portfolio: Share holdings by Rakesh Jhunjhunwala
»  News in this Section