ഇനി ഇ-ഐ.പി.ഒ.

Posted on: 09 Jul 2012ഐ.പി.ഒ.യ്ക്ക് അപേക്ഷിക്കാനായി വലിയ ഫോറവും പൂരിപ്പിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റും എടുത്ത് പോസ്റ്റോഫീസിലേക്ക് ഓടേണ്ട കാലം കഴിയുന്നു. ഇനി ഐ.പി.ഒ.യും ഇലക്‌ട്രോണിക് രൂപത്തിലേക്ക് മാറുകയാണ്.ഇലക്‌ട്രോണിക് ഐ.പി.ഒ. (ഇ-ഐ.പി.ഒ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുറപ്പെടുവിക്കും. സെബിയുടെ പൂര്‍ണസമയ മെമ്പറായ രാജീവ്കുമാര്‍ അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.പി.ഒ.യുടെ ഘടനയ്ക്ക് കാര്യമായ മാറ്റമൊന്നുമുണ്ടാകില്ല. ദ്വിതീയ ഓഹരി വിപണിയിലെ സൗകര്യങ്ങള്‍ ഐ.പി.ഒ.വിനും ലഭ്യമാക്കുകയായിരിക്കും ചെയ്യുക. ഇ-ഐ.പി.ഒ. നിലവില്‍ വരുന്നതോടെ നിക്ഷേപകര്‍ക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അപേക്ഷ നല്‍കാം. ഇത് നിലവിലെ സംവിധാനത്തേക്കാള്‍ വളരെ എളുപ്പവും ചെലവുകുറഞ്ഞതുമാണെന്ന് അഗര്‍വാള്‍ പറഞ്ഞു. ഐ.പി.ഒ.യുടെ സമയപരിധി കഴിയുന്ന അവസാന മിനിട്ടില്‍വരെ അപേക്ഷ നല്‍കാനും ഇതിലൂടെ സാധിക്കും. ഐ.പി.ഒ.കളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മ്യൂച്വല്‍ഫണ്ട് മേഖലയെ സഹായിക്കുന്ന പല തീരുമാനങ്ങളും സെബി ഉടനെ കൈക്കൊള്ളുമെന്നും രാജീവ്കുമാര്‍ അഗര്‍വാള്‍ സൂചന നല്‍കിയിട്ടുണ്ട്.

Tags: Norms for e-IPO soon
»  News in this Section