എം.സി.എക്‌സ് പബ്ലിക് ഇഷ്യു 22ന് തുടങ്ങും
Posted on: 16 Feb 2012
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) പ്രഥമ പബ്ലിക് ഇഷ്യുവിലൂടെ (ഐപിഒ) 663 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഫിബ്രവരി 22 മുതല്‍ 24 വരെയാണ് ഐപിഒ. 2012ലെ ആദ്യ ഐപിഒ ആയിരിക്കും ഇത്.
860 - 1,032 രൂപയാണ് ഓഹരിയുടെ സൂചിത വില. 64.27 ലക്ഷം ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്. കമ്പനിയുടെ മൊത്തം ഓഹരിയുടെ 12.6 ശതമാനം വരുമിത്. ഐപിഒ കഴിയുന്നതോടെ എംസിഎക്‌സിന്റെ മുഖ്യ പ്രൊമോട്ടറായ എഫ്.ടി.ഐ.എല്ലിന്റെ ഓഹരി പങ്കാളിത്തം 31.2 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറയും.
ഇന്ത്യന്‍ ഉത്പന്ന അവധി വ്യാപാര വിപണിയുടെ 70 ശതമാനവും കൈയാളുന്ന എംസിഎക്‌സിന് ലോകത്തെ കമോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ അഞ്ചാം സ്ഥാനമാണ് ഉള്ളത്.
Tags: MCX sets IPO price band at Rs 860-1032 per share