ശ്രുതി ഷിബുലാല്‍ ഹോട്ടല്‍ ബിസിനസ്സിലേക്ക്‌

Posted on: 20 Jun 2012



ബാംഗ്ലൂര്‍: ശ്രുതി ഷിബുലാല്‍. പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ എസ്.ഡി.ഷിബുലാല്‍ എന്ന ആലപ്പുഴക്കാരന്റെ മകള്‍. പക്ഷെ, ഇനി ഈ 27കാരി അറിയപ്പെടുന്നത് ഒരു റിസോര്‍ട്ട് ഉടമ എന്ന നിലയിലായിരിക്കും.

കൂര്‍ഗില്‍ 30 മുറികളുള്ള റിസോര്‍ട്ട് ആരംഭിച്ചിരിക്കുകയാണ് ശ്രുതി ഷിബുലാല്‍. ഈ ബോട്ടിക് റിസോര്‍ട്ടിന്റെ പേര് 'താമര കൂര്‍ഗ്'. കൂര്‍ഗില്‍ 170 ഏക്കര്‍ കാപ്പിത്തോട്ടത്തിലാണ് ഈ ബോട്ടീക് റിസോര്‍ട്ട്. 90,000 ചതുരശ്രയടിയാണ് ബില്‍റ്റ്-അപ് ഏരിയ. രണ്ടാം ഘട്ടത്തില്‍ 26 മുറികള്‍ കൂടി നിര്‍മിക്കുന്നുണ്ട്. 2006ലാണ് ശ്രുതി മടിക്കരി താലൂക്കിലെ കാപ്പിത്തോട്ടം വാങ്ങിയത്. തുടര്‍ന്ന്, താമര റിയല്‍ എസ്‌റ്റേറ്റ് ഹോള്‍ഡിങ്‌സ് എന്ന പേരില്‍ കമ്പനിയും സ്ഥാപിച്ചു. താമര എന്ന ബ്രാന്‍ഡിന് കീഴില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.

താമര കൂര്‍ഗ് റിസോര്‍ട്ടിനായി എത്ര കോടി രൂപയാണ് മുതല്‍മുടക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍ ഹോസ്പിറ്റാലിറ്റി പ്രോജക്ടുകള്‍ നടപ്പാക്കുമെന്ന് അവര്‍ അറിയിച്ചു. 16,000-18,000 രൂപയാണ് ഓരോ മുറിക്കുമുള്ള പ്രതിദിന ശരാശരി നിരക്ക്.

2008ല്‍ പ്രശസ്ത ഷെഫ് അഭിജിത് സാഹയോടൊപ്പം അവാന്റ് ഗാര്‍ഡ് ഹോസ്പിറ്റാലിറ്റി (എജിഎച്ച്) എന്ന പേരില്‍ കമ്പനി സ്ഥാപിച്ചിരുന്നു. ഈ കമ്പനി ബാംഗ്ലൂരില്‍ കാപര്‍ബെറി, ഫാവ എന്നീ ബ്രാന്‍ഡുകളില്‍ റെസ്റ്റോറന്റുകള്‍ നടത്തുന്നുണ്ട്. കാറ്ററിങ്, ഫുഡ് ആന്‍ഡ് ബീ
ശ്രുതി അച്ഛന്‍ ഷിബുലാലുമൊത്ത്‌
വറേജ് കണ്‍സള്‍ട്ടിങ് എന്നീ രംഗങ്ങളിലും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശ്രുതി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി പൂര്‍ണസമയം ബിസിനസ്സിനായി ചെലവഴിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയിലായിരുന്നു.

ഇന്‍ഫോസിസിന്റെ 0.64 ശതമാനം ഓഹരികള്‍ ശ്രുതി കൈയാളുന്നുണ്ട്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം ഏതാണ്ട് 920 കോടി രൂപ വരും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.25 കോടി രൂപ ഇന്‍ഫോസിസ് ഓഹരികളില്‍ നിന്ന് ലാഭവിഹിതം ലഭിച്ചിരുന്നു.
Tags: Shruti Shibulal forays into hotel biz, opens Tamara Resort in Coorg
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00