മലയാളിസ്ത്രീ ഒരുപാട് മാറി. അവളുടെ ലോകം ഇന്ന് വളരെ വലുതാണ്. അതിനാല്‍ തന്നെ അവളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ വേണം. അത് തിരിച്ചറിഞ്ഞുകൊണ്ട് തയ്യാറാക്കിയിരിക്കുകയാണ് കേരളത്തിലെ പ്രശസ്ത വസ്ത്രാലയമായ കൊച്ചി എം.ജി.റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ പുതിയ പരസ്യം.
ഇതുവരെ കൊച്ചിയില്‍ മാത്രമുണ്ടായിരുന്ന ജയലക്ഷ്മി, കോഴിക്കോട്ടേക്കും സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. കോഴിക്കോട് ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി ജയലക്ഷ്മി അവതരിപ്പിച്ച പരസ്യചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
'ചരിത്രം വഴിമാറുന്നു,
ചിലര്‍ വരുമ്പോള്‍....
ജയലക്ഷ്മി ഇനി കോഴിക്കോടും'
സിംഗപ്പൂര്‍ ആസ്ഥനമായുള്ള തകാഷി വാള്‍ട്ടര്‍ എന്ന അഡ്വര്‍ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് ഏജന്‍സിയാണ് ഈ പരസ്യചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
കേരളത്തിലെ ഫാഷന്‍ പരസ്യ രംഗത്ത് ജയലക്ഷ്മി സില്‍ക്‌സിന് തനതായ ഒരു ബ്രാന്‍ഡ് പ്രതിച്ഛായ കൊണ്ടുവരാനാണ് ഈ പരസ്യത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് കേരളത്തിലെ സിഇഒ ഡോ.ശിഹാദ് പറയുന്നു.
ചരിത്രവും ഫാഷനും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കൊമേഴ്‌സ്യലാണ് ഇത്. കപ്പലിന്റെയും മറ്റും മിനിയേച്ചര്‍ (ചെറു) രൂപം തയ്യാറാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂം ചെയ്താണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.
മുംബൈയിലെ ഫൂട്ട് കാന്‍ഡില്‍സ് എന്ന സ്ഥാപനമാണ് തകാഷി വാള്‍ട്ടറിന് വേണ്ടി ഇത് നിര്‍മിച്ചിരിക്കുന്നത്. ശ്രീജിത്ത് സ്‌നാര്‍ക്കാണ് ക്രിയേറ്റീവ് ഡയറക്ടര്‍. സംവിധാനം: അമര്‍ജിത്ത് ഫുക്കാനും ടെന്നി തോമസും. ഇന്‍ഡോ അമേരിക്കന്‍ മോഡലായ ലൈസാ ഗോള്‍ഡാണ് ഇതിലെ മോഡല്‍. മൂന്ന് ദിവസം കൊണ്ടാണ് ഈ പ്രീ ലോഞ്ച് കൊമേഴ്‌സ്യല്‍ തയ്യാറാക്കിയത്.
ഡിസംബര്‍ 20നാണ് കോഴിക്കോട് ഷോറൂമിന്റെ ഉദ്ഘാടനം. ഇതോടനുബന്ധിച്ച് മറ്റൊരു പരസ്യം (ലോഞ്ച് കൊമേഴ്‌സ്യല്‍) കൂടി തയ്യാറാക്കുകയാണ് തകാഷി വാള്‍ട്ടര്‍. ഇതിന്റെ ഷൂട്ട് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ബ്രസീലിയന്‍ മോഡലായ ടഫിയാനയാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.
കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ജയലക്ഷ്മി സില്‍ക്‌സ്.
Tags: Takashi Waltar creates new ad for Jayalakshmi Silks