നിക്ഷേപ ബോധവത്കരണത്തിന് കൂട്ടയോട്ടം

Posted on: 22 Jan 2013കൊച്ചി: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ നിക്ഷേപക ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ കൂട്ടഓട്ടം (ഇന്‍വെസ്‌റ്റോതോണ്‍) സംഘടിപ്പിച്ചു.

രണ്ട് വിഭാഗങ്ങളിലായാണ് ഇന്‍വെസ്റ്റോതോണ്‍ നടത്തിയത്. മൂന്ന് കിലോമീറ്ററുള്ള പവര്‍ റണ്ണും അഞ്ച് കിലോമീറ്ററുള്ള രാജീവ്ഗാന്ധി ഇക്വിറ്റി ഓട്ടവും കോര്‍പ്പറേറ്റ്‌സ്, മാനേജ്‌മെന്‍റ് സ്‌കൂളുകള്‍ പ്രമുഖ ബാങ്കുകള്‍, ട്രേഡ് യൂണിയനുകള്‍, വിപണന പങ്കാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെപ്പേര്‍ പങ്കെടുത്തു.

മേയര്‍ ടോണി ചമ്മണി ഇന്‍വെസ്‌റ്റോതോണ്‍ ഫ്ലാഗ്ഓഫ് ചെയ്തു. കരൂര്‍ വൈശ്യാ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ. വെങ്കടരാമന്‍ പവര്‍ ഓണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.


»  News in this Section