ആദായനികുതിയില്‍ സല്‍മാന്‍ തന്നെ ഖാന്‍

Posted on: 21 Sep 2012മുംബൈ: ആദായനികുതിയുടെ കാര്യത്തില്‍ താന്‍ തന്നെയാണ് ബോളിവുഡ് താരമെന്ന് തെളിയിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. എട്ടു കോടി രൂപയാണ് സല്‍മാന്‍ സപ്തംബറില്‍ മുന്‍കൂര്‍ നികുതി അടച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ അഞ്ചു കോടി രൂപ അടച്ച സ്ഥാനത്താണ് ഇത്. ദബാങ്, റെഡി, ബോഡിഗാര്‍ഡ്, ഏക് താ ടൈഗര്‍ എന്നിവയുടെ വിജയമാണ് സല്‍മാന്റെ വരുമാനം ഉയര്‍ത്തിയത്.

7.5 കോടി രൂപയുമായി അക്ഷയ് കുമാര്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം, ഷാരൂഖ് ഖാന്‍ അഞ്ചു കോടി രൂപയാണ് മുന്‍കൂര്‍ നികുതി അടച്ചത്. കഴിഞ്ഞ വര്‍ഷം 4.50 കോടി രൂപ അടച്ച ആമിര്‍ ഖാന്‍ ആകട്ടെ, ഇത്തവണ 3.25 കോടി രൂപ മാത്രമാണ് അടച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ നികുതി 1.40 കോടി രൂപയില്‍ നിന്ന് അഞ്ചു കോടിയായി ഉയര്‍ന്നിട്ടുണ്ട്. സെയിഫ് അലി ഖാന്റേതാകട്ടെ, 1.70 കോടി രൂപയില്‍ നിന്ന് മൂന്നു കോടിയായി.

ജൂലായ് - സപ്തംബര്‍ ത്രൈമാസത്തിലെ നികുതിയാണ് ഇത്.

നടിമാരില്‍ ഐശ്വര്യ റായ് ബച്ചനാണ് മുന്നില്‍. മൂന്നു കോടി രൂപയാണ് ആഷ് ജൂലായ് -സപ്തംബര്‍ ത്രൈമാസത്തില്‍ അടച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.10 കോടി മാത്രമായിരുന്നു അടച്ചത്. കത്രീനാ കയ്ഫിന്റേത് 1.70 കോടിയില്‍ നിന്ന് 2.60 കോടിയായും കരീനാ കപൂറിന്റേത് 1.50 കോടിയില്‍ നിന്ന് 2.20 കോടി രൂപയായും വര്‍ധിച്ചു.


Tags: Salman Khan-Aishwarya Rai highest tax payers in Bollywood
»  News in this Section