രത്തന്‍ ടാറ്റ ഹാപ്പിയാണ്!

Posted on: 27 Jan 2013രത്തന്‍ ടാറ്റ
മുംബൈ: റിട്ടയര്‍മെന്റിന് ശേഷമുള്ള ആദ്യ ആഴ്ചകള്‍ വിസ്മയകരമാംവിധം സന്തോഷം നല്‍കുന്നുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് മുന്‍ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ട്വീറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തു നിന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് രത്തന്‍ ടാറ്റ വിരമിച്ചത്.

റിട്ടയര്‍മെന്റിന് ശേഷം വീട്ടില്‍ ഒട്ടേറെ സമയം ചെലവഴിക്കാനാകുന്നുണ്ട്; തന്റെ പ്രിയപ്പെട്ട നായകളുമായി കളിക്കാനും കഴിയുന്നു. പണ്ട് ചെയ്യാന്‍ സമയം ലഭിക്കാതിരുന്ന പല ചെറിയ കാര്യങ്ങളും ഇപ്പോള്‍ ആസ്വാദ്യകരമായവിധം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും 75കാരനും അവിവാഹിതനുമായ രത്തന്‍ ടാറ്റ ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.

ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന മേഖലകളില്‍ വരും ദിവസങ്ങളില്‍ താന്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

3.93 ലക്ഷം പേരാണ് രത്തന്‍ ടാറ്റയുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. 25 പേരെ രത്തന്‍ ടാറ്റയും ഫോളോ ചെയ്യുന്നുണ്ട്. മൊത്തം 73 ട്വീറ്റുകളാണ് ഇതുവരെയായി അദ്ദേഹത്തിന്റേതായി വന്നിട്ടുള്ളത്.
രത്തന്‍ ടാറ്റയുടെ ട്വിറ്റര്‍ സന്ദേശം


Tags: Life after retirement, Ratan Tata tweets
»  News in this Section