കലാനിധി മാരന്റെ സമ്പാദ്യത്തില്‍ ആയിരം കോടിയുടെ ഇടിവ്‌

Posted on: 29 Jul 2012



ചെന്നൈ: മാധ്യമഭീമന്‍ കലാനിധിമാരന്റെ സമ്പാദ്യത്തില്‍ ആയിരം കോടി രൂപയുടെ ഇടിവ്. കലാനിധി മാരനും സഹോദരനുമെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ കീഴിലുള്ള കമ്പനികളുടെ ഓഹരി വില വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെയാണ് സമ്പാദ്യം ഇടിഞ്ഞത്.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസ്, മൊബൈല്‍ഫോണ്‍ സേവനദാതാവായ എയര്‍സെല്ലുമായി നടത്തിയ ഓഹരി ഇടപാടില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും അനധികൃതമായി പണം കൈപറ്റിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവര്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ സണ്‍ ടിവിയുടെ ഓഹരി വില വെള്ളിയാഴ്ച ഒരവസരത്തില്‍ 40 ശതമാനം വരെ ഇടിഞ്ഞു. പിന്നിട് ഒരുപരിധി വരെ തിരിച്ചു കയറിയെങ്കിലും 11 ശതമാനം നഷ്ടത്തോടെ 261.65 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്. വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഓഹരികളിലും വിലയിടിവ് നേരിട്ടു. 10.65 ശതമാനം നഷ്ടത്തോടെ 25.20 രൂപ നിരക്കിലായിരുന്നു ഓഹരികളുടെ വെള്ളിയാഴ്ചത്തെ ക്ലോസിങ്. കലാനിധിമാരന് സണ്‍ ടി.വിയില്‍ 77 ശതമാനവും സ്‌പൈസ്‌ജെറ്റില്‍ 43 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

എയര്‍സെല്ലിന്റെ മുന്‍ ഉടമ സി.ശിവശങ്കരനെ മാക്‌സിസിന് ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് മാരന്‍ സഹോദരന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതിന് പ്രതിഫലമായാണ് മാക്‌സിസ് സ്ഥാപകന്‍ ടി. അനന്തകൃഷ്ണന്‍ സണ്‍ ഡി.ടി.എച്ചില്‍ നിക്ഷേപം നടത്തിയത്.
Tags: Kalanithi Maran turns poorer by Rs 1000 crore on CBI probe talks
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00