ബി.എം.ഡബ്ല്യുവിനെ പിന്തള്ളാന്‍ ഔഡി

Posted on: 10 Jul 2012




ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ കടുത്ത മത്സരത്തിന് ഫ്ലാഗ് ഓഫ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ മെഴ്‌സിഡസ് ബെന്‍സിനെ പിന്തള്ളിയ ഔഡിയുടെ അടുത്ത ലക്ഷ്യം ബി.എം.ഡബ്ല്യുവാണോ എന്നതാണ് കാര്‍വിപണി ഉറ്റുനോക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കു പ്രകാരം ആദ്യ ത്രൈമാസത്തില്‍ ഒൗഡിയുടെ വില്‍പ്പന 52.15 ശതമാനം കുതിച്ചുയര്‍ന്നു. 1,908 കാറുകളാണ് ആദ്യത്രൈമാസത്തില്‍ ഔഡി വിറ്റത്. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,254 കാറുകള്‍ വിറ്റ സ്ഥാനത്താണിത്.

അതേസമയം, വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ബി.എം.ഡബ്ല്യു തന്നെയാണ്. പക്ഷെ ഇക്കാലയളവില്‍ വില്‍പ്പന 12.16 ശതമാനം ഇടിഞ്ഞ് 2,088 കാറുകളായി. 2,377 കാറുകളായിരുന്ന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന. മെഴ്‌സിഡസ് ബെന്‍സിന്റെ വില്‍പനയും 24.41 ശതമാനം ഇടിഞ്ഞ് 1,257 കാറുകളിലെത്തി. തൊട്ടു മുന്‍വര്‍ഷം ഇതേ കാലത്ത് 1,663 കാറുകള്‍ വില്‍ക്കാന്‍ ബെന്‍സിന് കഴിഞ്ഞിരുന്നു.

ജൂണ്‍ മാസത്തിലെ വില്‍പ്പനയില്‍ ഔഡി ബിമ്മറിനെ പിന്തള്ളിയിട്ടുണ്ട്. ബിമ്മര്‍ 750 കാറുകള്‍ വിറ്റ സ്ഥാനത്ത് 759 കാറുകള്‍ വില്‍ക്കാന്‍ ഔഡിയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഔഡി വിറ്റത് 354 കാറുകളായിരുന്നെങ്കില്‍ 890 കാറുകള്‍ വില്‍ക്കാന്‍ ബി.എം.ഡബ്ല്യുവിന് സാധിച്ചിരുന്നു. വില്‍പ്പനയിലെ ഈ അന്തരം കുറച്ച് മുന്നേറാന്‍ കഴിഞ്ഞുവെന്നതാണ് ജൂണില്‍ ഔഡിയുടെ നേട്ടം. അതേസമയം, ജൂണില്‍ മെഴ്‌സിഡസ് ബെന്‍സിന്റെ വില്‍പ്പന 622 കാറുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ വില്‍പ്പന 566 കാറുകളായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതി മുതല്‍ ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനികള്‍ തങ്ങളുടെ വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു നല്‍കിയിരുന്നില്ല. ജൂണ്‍ മാസം മുതല്‍ക്കാണ് വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സിയാമിന് വീണ്ടും നല്‍കാന്‍ തുടങ്ങിയത്. 2014ഓടെ ആഢംബര കാര്‍ വിപണിയില്‍ ബി.എം.ഡബ്ലൂവിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ഔഡി അവകാശപ്പെടുന്നത്.
Tags: Audi set to overtake BMW
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00