325 ഡോളറിന് ഒസാമയെ വധിക്കാം

Posted on: 20 Aug 2012



മോസ്‌ക്കോ: പാക്കിസ്ഥാനിലെ അബോട്ടാബാധില്‍ ഒസാമയെ വധിക്കാന്‍ അമേരിക്കന്‍ നേവീ സീലുകള്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ പങ്കെടുക്കാന്‍ അപൂര്‍വ്വ അവസരം. അത്യന്തം സ്വകാര്യമായി അമേരിക്ക നടത്തിയ ഓപ്പറേഷനാണ് സീല്‍ഡ് മൈന്‍ഡ് സെറ്റ് സ്റ്റുഡിയോ ഒരു കളിയായി അവതരപ്പിക്കുന്നത്. ഈ കളിയില്‍ പങ്കെടുത്ത് അമേരിക്കയെ കിടുകിടെ വിറപ്പിച്ചിരുന്ന അല്‍ഖൈദ മേധാവി ഒസാമയെ വധിക്കാന്‍ കളിക്കാര്‍ക്ക് വേണ്ടത് കേവലം 325 ഡോളര്‍.

യു.എസ് നേവി സീല്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ച ലാരി യാച്ച് എന്ന അമേരിക്കക്കാരനാണ് കമാന്‍ഡോ ഓപ്പറേഷന്‍ ഗെയിമായി വില്‍ക്കുന്നതു വഴി പണമുണ്ടാക്കുന്നത്. പാക്കിസ്ഥാനിലെ ഒരു ഒറ്റപ്പെട്ട വീട്ടിലേക്ക് ഇരച്ചു കയറുന്ന കമാന്‍ഡോ താടി വെച്ച ഒരു വെള്ള വസ്ത്രധാരിയെ വധിക്കുന്നതോടെ ഗെയിം പൂര്‍ണമാവുന്നു. സ്റ്റൂഡിയോയില്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒസാമ താമസിച്ചിരുന്ന കെട്ടിടവും ചുറ്റുപാടും അതുപോലെ ചിത്രികരിച്ചിട്ടുണ്ട്. ഇവിടെയാണ് നാടക രൂപത്തില്‍ കളി നടക്കുന്നത്. ഇത് ഒരു കളി മാത്രമല്ലെന്നും സ്വയരക്ഷയ്ക്കു സഹായിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ടെന്നും ലാരി പറയുന്നു.
Tags: 325 dollars to kill Osama
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00