പ്യൂഷെയുമായി സഖ്യമില്ലെന്ന് ടാറ്റ

Posted on: 14 Nov 2012മുംബൈ: ആഗോള കാര്‍ നിര്‍മാണക്കമ്പനിയായ പ്യൂഷെ സിട്രോയനുമായി പങ്കാളിത്തതിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ വാഹന നിര്‍മാണക്കമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റാണെന്ന് ടാറ്റയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പ്യൂഷെ ജനറല്‍ മോട്ടോഴ്‌സ് അടക്കമുള്ള കമ്പനികളോട് സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ജര്‍മന്‍ മാസികയായ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഊഹാപോങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് പ്യൂഷെയുടെ വക്താവും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന അവസരത്തിലാണ് ഫ്രഞ്ച് വാഹനക്കമ്പനിയായ പ്യൂഷെ പുതിയ പങ്കാളിത്തങ്ങള്‍ക്ക് തയ്യറെടുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ പ്യൂഷെ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ടാറ്റയുടെ പ്രതികരണം പുറത്തുവന്നതോടെ നേട്ടം കൈവിട്ടു.

Tags: Tata Motors denies report on alliance talks with Peugeot
»  News in this Section