ചലനങ്ങളില്ലാതെ ഓഹരി വിപണി

Posted on: 22 Jan 2013മുംബൈ: കാര്യമായ ചലനങ്ങളില്ലാതെ ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നു. കഴിഞ്ഞ മൂന്നു വ്യാപാരദിവസങ്ങളിലെ മികച്ച നേട്ടം പക്ഷേ ഇന്ന് വിപണിയെ നയിച്ചില്ല. സെന്‍സെക്‌സ് മൂന്ന് പോയിന്റ് കുറഞ്ഞ് 20,099 ലും നിഫ്റ്റി മാറ്റമില്ലാതെ 6081 ലുമാണ് രാവിലെ 9.25 ന് വ്യാപാരം നടന്നത്.

ലോഹ ഓഹരികളില്‍ വാങ്ങല്‍ പ്രകടമായിരുന്നു. കെയണ്‍ ഇന്ത്യയാണ് നിഫ്റ്റിയില്‍ ഇന്ന് ഏറ്റവും നേട്ടത്തില്‍ വ്യാപാരം തുടരുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍, എന്‍.ടി.പി.സി എന്നിവയുടെ വില കൂടിയപ്പോള്‍ ഗെയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി, എച്ച്.സി.എല്‍ എന്നിവയുടെ വില കുറഞ്ഞു.

സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് രൂപയ്ക്ക് ഗുണം ചെയ്തു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കൂടി 53.44 ലെത്തി. ഒക്‌ടോബര്‍ 2012 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് രൂപ.

»  News in this Section