ബ്രേക്ത്രൂ ആഡ് ഏജന്‍സി ഓഫ് ദി ഇയര്‍തിരുവനന്തപുരം: ബ്രേക്ത്രൂ പരസ്യഏജന്‍സി 17 ഫുക്ക ക്രിയേറ്റീവ് അവാര്‍ഡുകള്‍ നേടി ഏജന്‍സി ഓഫ് ദി ഇയര്‍ ബഹുമതി സ്വന്തമാക്കി. കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷനാണ് ഫുക്ക ക്രിയേറ്റീവ് അവാര്‍ഡുകള്‍ സംഘടിപ്പിച്ചത്. 11 വ്യത്യസ്ത വിഭാഗങ്ങളിലായി 12 സ്വര്‍ണവും 5 വെള്ളിയും ബ്രേക്ത്രൂ നേടി.

ട്രാവന്‍കൂര്‍ ഹെറിറ്റേജ് റിസോര്‍ട്ട്, ഭീമാ ജുവലറി എന്നീ ബ്രാന്‍ഡുകളുടെ ക്രിയേറ്റീവുകള്‍ നാല് അവാര്‍ഡുകള്‍ വീതം സ്വന്തമാക്കി. മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ വണ്‍ ആന്‍ഡ് ഒണ്‍ലി തുടങ്ങിയവ രണ്ട് അവാര്‍ഡ് വീതവും ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍, വിവാന്‍റാ ബൈ താജ്, ഗേറ്റ്‌വേ ഹോട്ടല്‍സ്, വേദിക ബൂട്ടിക്, വിന്‍േറജ് ഗ്രൂപ്പ് മുതലായവയുടെ പരസ്യങ്ങള്‍ ഓരോ അവാര്‍ഡ് വീതവും നേടി.
»  News in this Section
ഗ്രാം2655.00
പവന്‍21240.00
വെള്ളി
ഗ്രാം46.00