എച്ച്.എം.ടി. പുതിയ മോഡല്‍ വാച്ചുകള്‍ വിപണിയിലിറക്കും

Posted on: 22 Jan 2013തൃശ്ശൂര്‍: എച്ച്.എം.ടി. വാച്ചസ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നു. പുതിയ വിപണിയുടെ വെല്ലുവിളികള്‍ നേരിടാന്‍ ആധുനിക ട്രെന്‍ഡിനും ഫാഷനും ഇണങ്ങുന്ന രീതിയില്‍ ആകര്‍ഷകമായ മോഡലുകളാണ് വിപണിയിലെത്തിക്കുന്നത്-കമ്പനി വക്താക്കള്‍ അവകാശപ്പെട്ടു.

75 പുതിയ മോഡലുകളാണ് ഈ വര്‍ഷം പുറത്തിറക്കുക. ഹാന്‍ഡ് വൈന്‍ഡ്, ഓട്ടോമാറ്റിക്, മള്‍ട്ടിഫങ്ഷന്‍ (ക്രോണോഗ്രാഫ്), ക്വാര്‍ട്‌സ്, അനലോഗ് എന്നീ സീരീസുകളില്‍പ്പെട്ട മോഡലുകളാണ് ഇവയില്‍ പ്രധാനം. കൂടാതെ സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്‌പെഷല്‍ ഡയല്‍സ് ലോഗോ പ്രിന്‍റഡ് വാച്ചുകളും ഇറക്കും. കമ്പനിയുടെ പുതിയ മോഡലുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് പരിചയപ്പെടുത്താന്‍ തൃശ്ശൂരില്‍ നടന്ന റീട്ടെയിലേഴ്‌സ് മീറ്റില്‍ മാനേജിങ് ഡയറക്ടര്‍ എസ്. പോള്‍ രാജ്, മാര്‍ക്കറ്റിങ്ങ് യൂണിറ്റ് ചീഫ് ആര്‍.സി. കാണ്ഡ്പാല്‍, ബ്രാഞ്ച് മാനേജര്‍ ടി.വി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


»  News in this Section