കണ്ടംകുളത്തി വൈദ്യശാലയുടെ വ്യാജ ഉല്‌പന്നം നിര്‍മ്മിച്ച കേന്ദ്രത്തില്‍ റെയ്ഡ്

Posted on: 22 Jan 2013മാള: കണ്ടംകുളത്തി വൈദ്യശാലയുടെ ആയുര്‍വേദ ഉല്പന്നമായ 'ഏലാദി കാന്‍ഡി' വ്യാജമായി നിര്‍മ്മിച്ചിരുന്ന കേന്ദ്രത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വ്യാജ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു.

തൃശ്ശൂര്‍ അവണൂര്‍ പഞ്ചായത്തിലെ ചാലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഹെര്‍ബല്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന കമ്പനിയിലാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. ജോണ്‍, ജയന്‍, ശാന്തികൃഷ്ണ എന്നിവര്‍ തിങ്കളാഴ്ച പരിശോധന നടത്തിയത്. വ്യാജമായി നിര്‍മ്മിച്ച 'ഏലാദി കാന്‍ഡി'യുടെ 15 കിലോ മിഠായികള്‍ പിടിച്ചെടുത്തു. ലൈസന്‍സ് ഇല്ലാതെയാണ് ഇവിടെ ഉത്പാദനം നടന്നിരുന്നതെന്നും ഇവര്‍ പറഞ്ഞു. സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

'ഏലാദി കാന്‍ഡി' വ്യാജമായി ഉത്പാദിപ്പിച്ചു സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന കണ്ടംകുളത്തി വൈദ്യശാല എം.ഡി. കെ.പി. വിത്സന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ഡ്രഗ്കണ്‍ട്രോള്‍ (ആയുര്‍വേദ) വിഭാഗമാണ് പരിശോധന നടത്തിയത്.


»  News in this Section