ബിഗ് ബസാറില്‍ വിലക്കുറവ്

Posted on: 22 Jan 2013കൊല്ലം: ഉപഭോക്താക്കള്‍ക്കായി വിലക്കുറവിന്റെ ആനുകൂല്യമൊരുക്കി ബിഗ് ബസാര്‍. ജനവരി 23 മുതല്‍ 27 വരെ അഞ്ചു ദിവസത്തേക്കാണ് രാജ്യം മുഴുവനുള്ള 161 ബിഗ് ബസാറുകളിലും 202 ഫുഡ് ബസാറുകളിലും കുറഞ്ഞവിലയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവസരമെന്ന് കേശവദാസപുരം ബിഗ് ബസാറിന്റെ പ്രോജക്ട് മാനേജര്‍ നീരജും അനില്‍ നായരും അറിയിച്ചു.

ആഹാരപദാര്‍ത്ഥങ്ങള്‍, പലവ്യഞ്ജനങ്ങള്‍, ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, അടുക്കളസാധനങ്ങള്‍, തുടങ്ങി എല്ലാ ശ്രേണിയിലെ സാധനങ്ങള്‍ക്കും വിലക്കുറവുണ്ട്. തുണിത്തരങ്ങള്‍ക്ക് 30 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുണ്ട്.


»  News in this Section